വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് |
ഗാനരചന | മധുമോഹൻ കടമ്പനാട്ട് ,തങ്കന് തിരുവട്ടാര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 06 2021 13:44:46.
കൊട്ടാരക്കരയിലെഴും ഗണപതിഭഗവാന് കോട്ടങ്ങളകറ്റിടണം (കൊട്ടാരക്കര) തുമ്പിക്കരം കൊണ്ടെന്‍ തുന്പങ്ങളൊഴിച്ചീടാന് വന്നു വിളങ്ങിടണം (തുമ്പിക്കരം) എന്റെ ഉണ്ണിഗ്ഗണേശ്വരാ ശിവനന്ദനാ ശിവനന്ദനാ ആയിരം വെള്ളോട്ടു് ഉരുളിയില്‍ ഞാന്‍ തീര്‍ക്കാം നിനക്കേറെയിഷ്ടമാം ഉണ്ണിയപ്പം പലജന്മദോഷങ്ങള് അകറ്റാനുടച്ചീടാം ആയിരം തേങ്ങ നിന് ചേവടിയില്‍ എന്റെ ഉണ്ണിഗ്ഗണേശ്വരാ ശിവനന്ദനാ ശിവനന്ദനാ (കൊട്ടാരക്കര) അവില് മലര് ശര്‍ക്കര അപ്പവും കരിമ്പും നിനക്കു് നിവേദിക്കാനൊരുക്കിവയ്ക്കാം ഇഹ ജന്മസുകൃതത്തിന്‍ അമൃതയൂഷം ഭവാന് വിളമ്പേണമെന് സ്മൃതിമണ്ഡലത്തില്‍ എന്റെ ഉണ്ണിഗ്ഗണേശ്വരാ ശിവനന്ദനാ ശിവനന്ദനാ (കൊട്ടാരക്കര) | |