പഴവങ്ങാടിയില്‍ അമരും
വിനായകം
Pazhavangaadiyil Amarum (Vinaayakam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനമധുമോഹൻ കടമ്പനാട്ട് ,തങ്കന്‍ തിരുവട്ടാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംരേവതി
ഗാനത്തിന്റെ വരികള്‍
Last Modified: May 06 2021 13:54:56.പഴവങ്ങാടിയിലമരും ഗുരുവേ
പരമ ദയാപരനേ...
എന്റെ കരാംഗുലി ആദ്യം കുറിച്ചത്
നിന്‍ നാമമല്ലേ ഭഗവന്‍...
അക്ഷരവിദ്യാനിധിയല്ലോ നീ...
അക്ഷരവിദ്യാനിധിയല്ലോ...

വ്യാസ മഹാമുനി ചൊല്ലിയ കഥകള്‍
ഭാരതമാക്കി നീ തന്നു...
പത്മപുരാണത്തിന്‍ പത്മദളങ്ങള്‍
ഉലഞ്ഞൂ വിരിഞ്ഞൂ മനസ്സില്‍...
ശുഭകളപാലനം ഞാന്‍ കണ്ടു...
അതിലീ പ്രപഞ്ചം നീ കൊണ്ടു...

സിദ്ധയക്ഷാദിസേവിതാ
കല്‌പവൃക്ഷപുഷ്പമൊന്നേകണേ
ബുദ്ധി ജ്ഞാന സത് തത്ത്വമേ
വിദ്യാശക്തി ഞങ്ങളില്‍ ചൊരിയണേ

ആകാശമാം നിന്റെ ശിരസ്സിനു പിന്നില്‍
മേഘങ്ങള്‍ ചെവിയാട്ടിനിന്നു...
കാലിണ മണ്ണില്‍ കരണം വിണ്ണില്‍
ഭയന്നൂ തളര്‍ന്നൂ ഞാന്‍...
സുരസൂര്യനയനം ഞാന്‍ കണ്ടു...
അതിലീ പകലുകള്‍ നീ കൊണ്ടു...

സിദ്ധയക്ഷാദിസേവിതാ
കല്‌പവൃക്ഷപുഷ്പമൊന്നേകണേ
ബുദ്ധി ജ്ഞാന സത് തത്ത്വമേ
വിദ്യാശക്തി ഞങ്ങളില്‍ ചൊരിയണേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts