പ്രഭാത സൂര്യന്‍
വിനായകം
Prabhaatha Sooryan (Vinaayakam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനമധുമോഹൻ കടമ്പനാട്ട് ,തങ്കന്‍ തിരുവട്ടാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: May 31 2012 05:48:23.പ്രഭാതസൂര്യകിരണകിരീട
പ്രഭചൊരിയും പ്രതിഭാസം
സുചീന്ദ്രനാഥനിലയസുവാസം
ഇന്ദ്രവിനായകഭാസം - മാമക
ഹൃദിരമണീയവസന്തം

അനന്തമാരുതന്‍ ആലില ഞൊറിയും
അരണിയിലഗ്നി ജ്വലിച്ചുയരും
അഷ്ടദ്രവ്യഹവനം പുണര്‍ന്നു മദിച്ചെന്‍
ഘ്രാണനിവര്‍ത്തി വരുത്തും
അന്തഃകരണമരന്ദം (പ്രഭാത)

ഉഷയഭിഷേക ഗണപതിവിഗ്രഹ-
ദര്‍ശനഭാഗ്യവിശേഷം
ജന്മാഘങ്ങള്‍ ഒഴിച്ചെന്‍ കര്‍മ്മവഴി-
യ്ക്കിഹ വിഘ്നമൊഴിക്കും
ദീപാരാധന കണ്‍കര്‍പ്പൂരം (പ്രഭാത)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts