പ്രണവശംഖൊലി
വിനായകം
Pranava sankoli (Vinaayakam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനമധുമോഹൻ കടമ്പനാട്ട് ,തങ്കന്‍ തിരുവട്ടാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംകാംബോജി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:39.

പ്രണവശംഖൊലിയുണര്‍ന്നുയര്‍ന്നു
പ്രഭാതമുകിലുകളൊഴിഞ്ഞു
പ്രഭചിന്നും മമ ഗണപതിയിരിക്കും
കൊട്ടാരക്കരശ്രീകോവില്‍ തുറന്നു

കിഴക്കേക്കുളത്തില്‍ കുളികഴിഞ്ഞെത്തി
കതിരോന്‍ കാഞ്ചനധ്വജച്ചുവട്ടില്‍
ആയിരമിടയ്‌ക്കകള്‍ തുടിയ്ക്കുമ്പോളൊരു
സ്വര്‍ഗ്ഗസംഗീതം ഉയരുന്നു...
പ്രണമിച്ച പ്രകൃതിയും എന്നെപ്പോലൊരു
ചെറു ദീപനാളമായ് തെളിയുന്നു
ചുറ്റും നന്മതന്‍ വെളിച്ചം ചിന്തുന്നു

ഈറന്‍‌ നനവില്‍ പുലര്‍കന്യയെത്തി
ഇരുകൈ നിറയെ പൂക്കളുമായ്
കോടി മനങ്ങള്‍ ജപിക്കുമ്പോളൊരു
സാമസങ്കീര്‍‌ത്തനമുണരുന്നു...
ഹോമിച്ച പകലുമിന്നെപ്പോലൊരു
കര്‍പ്പൂരനാളമായ് എരിയുന്നു
ചുറ്റും അദ്ധ്യാത്മഗന്ധം പരത്തുന്നു
(പ്രണവ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts