ശ്രീ പത്മനാഭന്റെ
വിനായകം
Sree Padhmanaabhante (Vinaayakam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനമധുമോഹൻ കടമ്പനാട്ട് ,തങ്കന്‍ തിരുവട്ടാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസനാദം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:41.ശ്രീപത്മനാഭന്റെ തൃപ്പാദകമലത്തിന്‍
അരുകിലായ് അമരുന്ന ഗണനാഥാ
തിരുപഴവങ്ങാടിക്കാഞ്ചനദേവേശാ
ശ്രീശങ്കരവരവേദപുത്രാ - നിന്റെ
പാദത്തിലെന്‍ ദണ്ഡനമസ്കാരം

കര്‍മ്മവിഘ്നങ്ങളെ അങ്കുശപാശത്താല്‍
നീക്കിയൊന്നരുളേണം ലംബോദരാ
ഭൗതികശോകമാം മാനസകഞ്ജളം
മാറ്റിത്തരേണമേ ദീനബന്ധോ! ഇഹ-
സ്വസ്തികപ്പൂവേള ദാനസിന്ധു!
(ശ്രീ)

എന്‍ ജന്മദുഃഖങ്ങള്‍ ആവാഹനംചെയ്ത
മുക്കണ്ണടച്ചുള്ള നാളികേരം
നിന്‍ മുന്നില്‍ തിളങ്ങുന്ന ശിലയിങ്കലുടച്ചു്
ഞാനാത്മനിര്‍വൃതി കൊള്ളുന്നമൃതരസം
ശുഭമനസ്സിങ്കല്‍ തെളിയുന്നു ശങ്കരജം
(ശ്രീ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts