ശ്രിത ജന പാലകം
വിനായകം
Shritha Janappaalakam (Vinaayakam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനമധുമോഹൻ കടമ്പനാട്ട് ,തങ്കന്‍ തിരുവട്ടാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസനാദം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:41.



ശ്രിതജനപാലകാ ശിവപുത്രാ നിന്‍
ക്ഷേത്രാങ്കണമായി ലോകം
ഉദയാസ്തമനപൂജകള്‍ ചെയ്യാന്‍
ഉഷസ്സില്‍ വന്നൊരു ഭക്തന്‍ ഞാന്‍ - സ്വാമീ
ഉഷസ്സില്‍ വന്നൊരു ഭക്തന്‍ ഞാന്‍ (ശ്രിത)

രാമനാട്ടത്തിന്‍ കളിദീപം കൊളുത്തിയ
ഗണപതിക്ഷേത്രത്തിന്‍ ആല്‍ത്തറയില്‍
അരങ്ങു തിളങ്ങും വേളയിലങ്ങൊരു
ബ്രാഹ്മണബാലനായ് വന്നില്ലേ?
ആ ഗജവദനം മുടങ്ങാതെ തൊഴുവാന്‍
ഒരു വരമെങ്കിലും തരികില്ലേ - ഗണേശ്വരാ
ഒരു വരമെങ്കിലും തരികില്ലേ (ശ്രിത)

മേടമാസത്തിലെ തിരുവാതിരനാള്‍
ഉത്സവഘോഷങ്ങള്‍ ഉയരുമ്പോള്‍
അകവൂര്‍മനയ്ക്കലെ ഉണ്ണിയായി
അടിയനു പുനര്‍ജന്മം നല്‍കില്ലേ?
ആ പാദപങ്കജം നിത്യവും പൂജിക്കാന്‍
ഒരു ജന്മമെങ്കിലും കനിയില്ലേ - ഗണേശ്വരാ
ഒരു ജന്മമെങ്കിലും കനിയില്ലേ (ശ്രിത) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts