സുപ്രഭാതം [തൂമലര്‍ തൂളി]
വിനായകം
Suprabhaatham [Thoomalar Thooli] (Vinaayakam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനമധുമോഹൻ കടമ്പനാട്ട് ,തങ്കന്‍ തിരുവട്ടാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:41.



സുപ്രഭാതം സുപ്രഭാതം സുപ്രഭാതം
തൂമലര്‍ തൂവിച്ചിതറും ഗഗനതലം
പരിവര്‍ത്തനഭാതം...
പഴവങ്ങാടി ഗണപതി ഭഗവത്-
തിരുനട വിടരും ഭാതം...
ഉഷമലരുകളിന്‍ സ്മിതഭാവം
(തൂമലര്‍)

ഗണാഷ്ടകമന്ത്രപ്പൊരുളെന്‍ നാവില്‍
ഉരുക്കഴിക്കും നേരം...
ഉഷനിറ ദര്‍ശനഭാഗ്യവിശേഷം
മനസ്സിന്‍ സുമഗുണസാരം...
തൊഴുകൈ നിറയും ഹവനപ്രസാദം
(തൂമലര്‍)

ദര്‍ഭക്കരിമഷി തൊട്ടെന്‍ നെറ്റിയില്‍
വിഘ്നനിവാരണമന്ത്രം...
കുറിച്ചു ഹോമദ്രവ്യം, കഴിച്ചു
ഇളനീര്‍ ക്ഷീരലതീര്‍ത്ഥം...
ജന്മം വരിച്ചു മുക്തിമാര്‍ഗ്ഗം
(തൂമലര്‍)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts