ഗുരുവായൂരപ്പന്റെ
പാഞ്ചജന്യം വാല്യം I
Guruvayoorappante (Panchajanyam Vol. I)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനകൈതപ്രം
ഗായകര്‍ഉണ്ണി മേനോന്‍
രാഗംസുമനേശ രഞ്ജിനി
ഗാനത്തിന്റെ വരികള്‍
Last Modified: May 06 2021 13:53:42.



ഗുരുവായൂരപ്പന്‍റെ വൈശാഖ പൂമുഖത്താനന്ദ
സപ്താഹ സങ്കീര്‍ത്തനം
ആ ജന്മപുണ്യം ഭഗവാന്‍റെ സദ്‌ കഥാ
ഗാനാമൃതം ധന്യ ധന്യം

കൂത്തമ്പലത്തിനു പിന്നില്‍
ഏകാകിയായി ഞാന്‍ ദുന്ദുകാരി
ശ്രീശുക നാരദ മാമുനിയരുളും
ദേവ കഥാമൃതമണിഞ്ഞു
കൃഷ്ണന്‍റെ ലീലാ രസ ഗംഗയണിഞ്ഞു

ഏഴു ദിനങ്ങള്‍ വിരിഞ്ഞു
ഞാനാം പാഴ്മുളം മുരളികയായി
തൂണിലും തുരിമ്പിലും ഉണരും ഭഗവാന്റെ
സാമഗാനങ്ങളായി മാറി
മുരളീ ഗാന രസാര്‍ന്നവമായി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts