ജ്ഞാനപ്പാനയില്‍
പാഞ്ചജന്യം വാല്യം I
Njaanappanayil (Panchajanyam Vol. I)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംമാണ്ഡ്‌
ഗാനത്തിന്റെ വരികള്‍
Last Modified: January 08 2015 19:10:00.



ജ്ഞാനപ്പാനയില്‍ നിറച്ചൂ നവനീതം
നിനക്കു നിവേദിക്കാന്‍
കൃഷ്ണാ... നിനക്കു നിവേദിക്കാന്‍
നിന്‍ മുന്നിലെത്തിയ പൂന്താനത്തിനും
നീ ഊട്ടി വാത്സല്യം
ദേവാ ശ്രീഗുരുവായൂരപ്പാ

കൂട്ടി വായിക്കുവാന്‍ ഭക്തി കൊടുത്തു
ഭട്ടതിരിയ്ക്കായി ഭവാന്‍..
നിഷ്കളങ്കനാം ദ്വിജ ബാലന്റെ ഊട്ടിനാല്‍
തൃപ്തനായി തീര്‍ന്നു ഭവാന്‍
ദേവാ ശ്രീഗുരുവായൂരപ്പാ...

മങ്ങാട്ടച്ഛന്റെ വേഷം കെട്ടി
ശിഷ്ടരക്ഷയ്ക്കായി ഭവാന്‍
നിന്നുടെ ലീലകള്‍ മായയായി മാറുമ്പോള്‍
എന്‍ തുണയ്ക്കായി പോരണം
ദേവാ ശ്രീഗുരുവായൂരപ്പാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts