വിളിക്കുന്നു നിന്നെ
പാഞ്ചജന്യം വാല്യം I
Vilikkunnu Ninne (Panchajanyam Vol. I)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനജി.ആർ.ചന്ദ്രൻ
ഗായകര്‍ഉണ്ണി മേനോന്‍
രാഗംശിവരഞ്ജനി
ഗാനത്തിന്റെ വരികള്‍
Last Modified: April 28 2021 23:12:59.വിളിക്കുന്നു നിന്നെ ഭജിക്കുന്നു നിന്നെ
ഗുരുവായൂരഞ്ജന കണ്ണാ...
ജപിക്കുന്നു നാമം ജപിക്കുന്നു രാഗം
ഗുരുവായൂരഞ്ജന കണ്ണാ...


നിരര്‍ത്ഥമാണീ ജീവിതമെല്ലാം
നിന്‍ പാദമര്‍ത്ഥ പൂര്‍ണ്ണം
ഉണ്ണീ കളിക്കുമ്പോള്‍ ആടി തുടിക്കുന്ന
പാവകള്‍ നാമെന്നു മാത്രം


നിര്‍ധനരാകിലും സമ്പന്നരാകിലും
തിരുസന്നിധിയില്‍ സമരല്ലേ
ഭക്തിയാല്‍ ആനന്ദ ബാഷ്പം പൊഴിച്ചൊരാ
ഭക്ത കുചേലന്‍റെ കഥയോര്‍ക്കൂ


അനുഭൂതി ഭൂതിയായി ജന്മസായൂജ്യത്തിന്‍
അവസാന സംഗമമേകൂ
സംഗമം നിന്‍ പാദ ഭക്തിയായി നല്‍കൂ
ഗുരുവായൂരഞ്ജന കണ്ണാ...


പാദമേ.. കൃഷ്ണ പാദമേ
പാദമേ.. ശ്രീ കൃഷ്ണ പാദമേ..
പാദമേ ശരണം
പാദമേ ശരണം
പാദമേ ശരണം
പാദമേ ശരണം
പാദമേ ശരണം

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts