കൃഷ്ണ കൃഷ്ണ
ത്രിമധുരം
Krishna Krishna (Thrimadhuram)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനകെ എല്‍ ശ്രീകൃഷ്ണദാസ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹരിതപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:41.
കൃഷ്‌ണാ... കൃഷ്‌ണാ... കൃഷ്‌ണാ...
ഗുരുവായൂരില്‍ വന്നെത്തുവാനല്ലയോ
ഇരുപാദമെനിക്കു നല്‍കി...
തിരുമുമ്പില്‍ താണുവണങ്ങുവാനല്ലയോ
ഇരുകൈകളെനിക്കു നല്‍കി...

ഗുരുവായൂരില്‍ വന്നെത്തുവാനല്ലയോ
ഇരുപാദമെനിക്കു നല്‍കി - കൃഷ്‌ണാ
ഇരുപാദമെനിക്കു നല്‍കി....

അവിടുത്തെ തിരുനാമമുരുവിടാനല്ലയോ
അധരങ്ങളെനിക്കു നല്‍കി - കൃഷ്‌ണാ
അധരങ്ങളെനിക്കു നല്‍കി....
തവ മുരളീരവം കേള്‍ക്കുവാനല്ലയോ
ശ്രവണേന്ദ്രിയങ്ങള്‍ നല്‍കി - എനിക്കീ
ശ്രവണേന്ദ്രിയങ്ങള്‍ നല്‍കി....

ഗുരുവായൂരില്‍ വന്നെത്തുവാനല്ലയോ
ഇരുപാദമെനിക്കു നല്‍കി - കൃഷ്‌ണാ
ഇരുപാദമെനിക്കു നല്‍കി....

തിരുമുഖദര്‍ശനഭാഗ്യത്തിനല്ലയോ
നയനങ്ങളെനിക്കു നല്‍‌കി - കൃഷ്‌ണാ
നയനങ്ങളെനിക്കു നല്‍‌കി....
ആ ദിവ്യാനുഗ്രഹം നേടുവാനല്ലയോ
ഈ ജന്മമെനിക്കു നല്‍കി - കൃഷ്‌ണാ
ഈ ജന്മമെനിക്കു നല്‍കി....

(ഗുരുവായൂരില്‍)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts