ദൂരെ കേരളം
എന്നും ഈ പൊന്നോണം
Doore Keralam (Ennum Ee Ponnonam)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംമോഹന്‍ സിതാര
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: August 24 2021 16:15:28.



ദൂരെ കേരളം അണിഞ്ഞൊരുങ്ങുന്നു ഓണം കൂടാനായ്
മണ്ണിൻ വാസന മനസ്സറ വാതിൽ ചാരൻ അണയുന്നു
കടലിനു മീതെ അരയന്നമായെൻ ഹൃദയ വികാരം തുഴയുന്നു
ഇന്നെൻ ഇണക്കിളിയെ ഞാൻ തിരയുന്നു
(ദൂരെ .....)

തിരുമധുരം കൊണ്ടൊരു പുലരിയിലെൻ
കവിളിൽ വിളമ്പാൻ അവൾ വന്നു
ഹരിയുടെ പുല്ലാങ്കുഴൽ മഴയിൽ വീണൊരു മയിലിൻ പീലികൾ പോലെ
ഒരു തിരുവോണ നിലാവിന് പിന്നിൽ ഓ ..ഓ ..ഓ ..
ഒരു തിരുവോണ നിലാവിന് പിന്നിൽ
പ്രണയം കാകളി പാടുമ്പോൾ
അതിലൊരു വിരഹം തേങ്ങുന്നു
ഒരു പിടി മധുരം തേടുന്നു
(ദൂരെ ...)

ഇടവഴിയോരം മനമതിലിൽ നീ എഴുതിയതെല്ലാം ചികയുമ്പോൾ
സ്മൃതിയുടെ ആമ്പൽ പടവുകളിൽ നിൻ ചിരിയുടെ പൂന്തേൻ കിളി പാറും
പഴയ മഹാബലി പോലിനിയും ഞാൻ ഓ ..ഓ ..ഓ ..
പഴയ മഹാബലി പോലിനിയും ഞാൻ
അണയും കണ്മണി നിന്നുള്ളിൽ
അവിടമവിടമെൻ പാതാളം
പ്രണയത്തടവിലെൻ കൈയ്യാമം
(ദൂരെ .. ) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts