ഇന്നെനിക്കു
എന്നും ഈ പൊന്നോണം
Innenikku (Ennum Ee Ponnonam)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംമോഹന്‍ സിതാര
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:44.

ഇന്നെനിക്കായിരം തിരുവോണങ്ങൾ തൻ
തിരുമധുരം തരും വയസ്സായി (2)
ഇവിടെയെൻ ദാഹവും മോഹവുമേറേ നാൾ
തണൽ തരും ചെമ്പനീർ കുടിലേകി
(ഇന്നെനിക്കായിരം..)

പഴയ പ്രഭാതവും ഇളനീർക്കാവും
അകലെയൊരോണം കൂടുമ്പോൾ
എഴുനില മാളികമുകളിൽ നിന്നെൻ
മനസ്സിൻ പാടം കൊയ്യുന്നു
മുഖമില്ലാത്തൊരു പടിവാതിൽക്കൽ
മണലില്ലാത്തൊരു തറയിൽ നിന്നാ
നിഴലിഴയുന്നൊരു പാതാളം ഞാൻ കാണുന്നു
(ഇന്നെനിക്കായിരം..)

കലയുടെ കാഴ്ചകൾ എരിതീ പൂവായി
പല പല മന്ത്രം ചൊല്ലുമ്പോൾ
അവിടെ മുഴങ്ങും കതിനകൾ പോലും
കലിയുടേ കോലം തുള്ളുന്നു
ഒരു വാമന കഥ ഇനിയും നാട്ടിൽ
പുതു മാബലിയുടെ കളമാടുന്നു
വിധി തുടരുന്നൊരു വേണാട്ടിൽ എൻ മാനാട്ടിൽ
(ഇന്നെനിക്കായിരം..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts