ഒരു കൈ ഒരു മെയ്
എന്നും ഈ പൊന്നോണം
Oru Kai Oru Mai (Ennum Ee Ponnonam)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംമോഹന്‍ സിതാര
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംആഭോഗി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:45.

ആ...ആ...ആ...ആ..ആ...
ഒരു കൈ ഒരു മെയ് ഒരു നാടൊരു
വീടതു നാം മനസ്സിൽ പണിയാനിനിയും
പഴയൊരറിവു പടരും അരിയ കഥ പറയാം (2)
നാവിലേഴു സ്വരമൊഴികളുമായെൻ നാടുകാണി മല കയറി വരും
പൂക്കളങ്ങളുടെ ചിറകു വിടർത്തും പൂത്തിലഞ്ഞി മരക്കുരുവികളേ
ഒരു ചക്രവർത്തിയുടെ തേരുരുണ്ട വഴി പാടുക പൂത്തിരുവോണ ഗാന മഴ
(ഒരു കൈ ഒരു മെയ്..)

ചന്തമുള്ള ചെറുസുന്ദരീമണികൾ പുലരിമലരു തെരയും
കൊണ്ടു വന്നു മുഖമുറ്റമാകെയവർ കതിരു കളവുമെഴുതും
പങ്കജാക്ഷ കഥ പാടി മങ്കമാർ കുമ്മി കൊട്ടി വിളയാട്ടമാടിടും
തിരുവോണ തിരുവഞ്ചി തുഴയൂന്നും
വീറെടുത്ത യുവമാനസങ്ങളുടെ തെയ് തെയ് തെയ് തെയ് തെയ് തെയ് താളം മേളം
(ഒരു കൈ ഒരു മെയ്..)

രാമവാരിയർ പറഞ്ഞു വെച്ച പല സരസ ലളിത കഥകൾ
സദ്യവട്ട വിഭവങ്ങൾ പോലെ ചില പകലു മുഴുവനുതിരും
മാപ്പിളക്കളികൾ മാർഗ്ഗമൊക്കെയും
മാറ്റുരച്ചു തുടരുന്ന വേളയിൽ കുളിരൂറും കൊടുവള്ളി തളിരൂഞ്ഞാൽ
ബാലലീലയുടെ ചേലിലേറിയതിലായം പായും തൊണ്ടൽ കൂത്താടും പാടും
(ഒരു കൈ ഒരു മെയ്..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts