തലമുറ തലമുറയായ്
എന്നും ഈ പൊന്നോണം
Thalamura thalamurayai (Ennum Ee Ponnonam)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംമോഹന്‍ സിതാര
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:45.

ആർപ്പോ ഇ ർ രോ ഇർ റോ (3)
ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ്
തലമുറ തലമുറയായ് ചെമ്പുലിത്തങ്കം തുള്ളുന്നേ
തകരുന്നൊരൊത്തൊരുമയ്ക്കായ് അടിവരകൾ നൽകുന്നേ
ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ്
ആർപ്പോ ഇർ രോ

തലമുറ തലമുറയായ് ചെമ്പുലിത്തങ്കം തുള്ളുന്നേ
തകരുന്നൊരൊത്തൊരുമയ്ക്കായ് അടിവരകൾ നൽകുന്നേ
തങ്ങളിലൊന്നാകാൻ താമസം വേണ്ടെന്നേ
കേരളമെന്നെന്നും കോമളമാണെന്നേ (2)
(തലമുറ....)

കാലത്തെഴുന്നേറ്റ് നീരാടി കരിമഞ്ഞച്ചായം ചൂടേറ്റി
ആടിനെ ചാടിപ്പിടിക്കുമ്പം വേടന്റെ അമ്പിനിരയായി
കാലത്തു തൊട്ടങ്ങന്തിയാവോളം തുള്ളുന്ന തമ്പങ്ങൾ തുമ്പങ്ങൾ
നാട്ടുകാരെല്ലാം കൂട്ടുകാരാകാൻ ചാടുന്ന നേട്ടങ്ങൾ കോട്ടങ്ങൾ
പണ്ടൊരു മാവേലിയാടായി വാമനൻ പിന്നെ പുലിയായി
കാരമോ വേടന്റെ കണ്മുന്നിൽ മാവേലി ഇന്നും വരുന്നെന്നോ
തെയ്യക്കം തിമൃതോം തെയ്യക്കം തിമൃതോം തെയ്യക്കം തെയ്യക്കം
തെയ്യക്കം തിമൃതോം
ആർപ്പോ ഇർ റോ
(തലമുറ....)

കുന്നത്തുനാട്ടിലെ കർപ്പൂരം കോലത്തു നാട്ടിലെ ചെന്തീയ്
കത്തിച്ചെടുത്തു വിഴുങുമ്പം കത്തുന്നതുള്ളിന്റെ ഉള്ളാണ്
ഹേയ് ആടുന്നു ഞങ്ങൾ താളം മുറുകി തേടുന്നൊരോണം കൂടാനായ്
കാലത്തിൻ മുന്നിൽ കോലങ്ങൾ കെട്ടി തുള്ളുന്നതെന്നുമീ തുള്ളാട്ടം
ആടട്ടെ ആടട്ടെ ആവോളം തേടട്ടെ തേടട്ടെ ചാവോളം
നാളത്തെ നാടിനെ നല്ലോണം തേടിപ്പിടിക്കട്ടെ പൊന്നോണം
തെയ്യക്കം തിമൃതോം തെയ്യക്കം തിമൃതോം തെയ്യക്കം തെയ്യക്കം
തെയ്യക്കം തിമൃതോം
ആർപ്പോ ഇർ റോ
(തലമുറ....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts