സഹസ്രകലശാഭിഷേകം
നറുവെണ്ണക്കണ്ണൻ
Sahasrakalashabhishekam (Naruvenna Kannan)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംരവീന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍നിഖിൽ
രാഗംരേവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:49.


സഹസ്രകലശാഭിഷേകം
കണ്ണനു് ചന്ദനത്തൈലാഭിഷേകം
അടിതൊട്ടു മുടിവരെ ആലിലക്കണ്ണന്
ആഴക്കു കണ്ണീരാലഭിഷേകം...

സഹസ്രകലശാഭിഷേകം
കണ്ണനു് ചന്ദനത്തൈലാഭിഷേകം
അടിതൊട്ടു മുടിവരെ ആലിലക്കണ്ണ-
നൊരാഴക്കു കണ്ണീരാലഭിഷേകം...
എന്റെ ആനന്ദക്കണ്ണീരാലഭിഷേകം...

(സഹസ്ര)

നിര്‍മ്മാല്യം കണ്ടു്
കണ്‍‌തുറന്നാല്‍പ്പിന്നെ
നിറമിഴി തോരുകയില്ല - കൃഷ്ണാ
അകമിഴി തോരുകയില്ല - കണ്ണാ
സായൂജ്യമോ നിത്യസാഫല്യമോ
ഞാനെന്തേ പറയേണ്ടൂ കൃഷ്ണാ...
നീയെല്ലാമറിയുന്നു കണ്ണാ...

(സഹസ്ര)

നിന്നെ നിരൂപിച്ചു കണ്ണടച്ചാല്‍പ്പിന്നെ
ഹൃദയത്തില്‍ നിന്‍ സുസ്മിതം - കൃഷ്ണാ
മധുരിയ്‌ക്കും നിന്‍ സുസ്മിതം - കണ്ണാ
സന്തോഷമോ പിന്നെ സന്താപമോ
ഞാനെന്തേ പറയേണ്ടൂ കൃഷ്ണാ...
നീയെങ്ങും നിറയുന്നു കണ്ണാ...

(സഹസ്ര)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts