ഋഷിനാഗക്കുളത്തപ്പാ
ഗംഗാതീർത്ഥം Vol I
Rishinaagakulathappa (Ganga Theertham Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംവാചസ്പതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:48.

ഋഷിനാഗക്കുളത്തപ്പാ ശരണം...
ശ്രീ ഏറണാകുളത്തപ്പാ ശരണം...
പരിജനപാലനനിരതനായ് നിലകൊള്ളും
എരികനല്‍‌നയനാ ശരണം...
ഗിരികന്യാരമണാ ശരണം...

(ഋഷിനാഗ)

പാശുപതാസ്ത്രം പാര്‍ത്ഥനു നല്‍കിയ
പശുപതിയല്ലേ നീ...
ദേവലനെന്നൊരാ കേവലബാലനെ
ദേവനാക്കിയ മഹാദേവനല്ലേ...
എന്നെന്നും നിന്‍ മുന്നില്‍ വന്നൊന്നു തൊഴുതീടാന്‍
എന്നെ നീ അനുവദിക്കില്ലേ - ശംഭോ
എന്നെ നീ അനുഗ്രഹിക്കില്ലേ...

ശംഭോ ശങ്കര ഗൗരീശങ്കര
സര്‍വശുഭങ്കര പാഹീ
തുംബുരുനാരദസേവിതപാദാ
സാംബസദാശിവ പാഹീ

(ഋഷിനാഗ)

പശ്ചിമഗംഗാദര്‍ശനം കൊള്ളും നീ
പഞ്ചാബ്‌ജപുരത്തിന്‍ പുണ്യം...
വരദാഭയങ്ങളുമായ് മേവും നിന്‍ കാല്‍ക്കല്‍
വരുവാന്‍ കഴിഞ്ഞാലേ ഭാഗ്യം...
തൃപ്പാദപദ്‌മത്തില്‍ ആത്മാര്‍പ്പണം ചെയ്ത
പുഷ്പങ്ങള്‍തന്‍ ജന്മം ധന്യം - ശംഭോ
കല്പാന്ത സൗരഭ്യപൂര്‍ണ്ണം

(ശംഭോ ശങ്കര)�


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts