തളി തോറും
ഗംഗാതീർത്ഥം Vol I
Thali thorum (Ganga Theertham Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംനാഗസ്വരാവലി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:48.

തളിതോറും ഒളി തൂവും കനിവിന്‍ വിളക്കേ
തെളിയേണേ ഞാന്‍ നിന്‍ പൊന്‍‌കിരണങ്ങളേല്‍ക്കേ
മൃത്യുഞ്ജയ നൃത്തോത്സുക രത്നോജ്വലപാണേ
മുക്‍തിപ്രദ ഭക്‍തപ്രിയ പരമേശ്വര പാഹി
ശ്രീപരമേശ്വര പാഹി...

(തളിതോറും)

അമൃതും വിഷവും ചേരും ശ്രീനീലകണ്ഠാ
അണിയും തീയും നീരും നീ ശൈലകാന്താ
സുഖവും ദുഃഖവുമെല്ലാം ഒരുപോലെ താങ്ങാന്‍
സകലേശാ കൃപയെന്നില്‍ ചൊരിയേണമെന്നും
നീ കനിയേണെയെന്നും...

(തളിതോറും)

മടിയാതുടലും പാതി നല്‍കുന്ന രുദ്രാ
യമനെപ്പോലും വെല്ലും പാതാകദാര്‍ദ്രാ
ഇഹവും പരവും എന്റെ തുണയായിത്തീരാന്‍
പരമേശാ പദയുഗ്‌മം പണിയുന്നു എന്നും
ഞാന്‍ പണിയുന്നു എന്നും...

(തളിതോറും)�


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts