പ്രഭാതമായ്
ഗംഗാതീർത്ഥം Vol I
Prabhaathamai (Ganga Theertham Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമലയമാരുതം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:48.
പ്രഭാതമായ് തൃക്കണിയേകിയാലും
പ്രസാദമാം പൊന്നൊളി തൂകിയാലും
വിളിപ്പുറത്തെത്തിടും എന്‍ പുരാനേ
തളിപ്പറമ്പമ്പിന് തമ്പുരാനേ

(പ്രഭാ‍തമായ്)

മുപ്പത്തിമുക്കോടി ദേവര്‍ക്കും പൂജ്യനായ്
മുപ്പാരിടങ്ങളും കരവാളും രാജനായ്
പ്രണതജനങ്ങള്‍തന്‍ വ്രണിതമനങ്ങളില്‍
പ്രണയമായ് പ്രവഹിക്കും പ്രണവപ്രകാശമേ
പെരുഞ്ചെല്ലൂരപ്പാ പ്രണാമം...
പെരുഞ്ചൊല്ലെഴുമപ്പാ പ്രണാമം...

(പ്രഭാ‍തമായ്)

ശതസോമമാമുനി ആര്‍ജ്ജിച്ച സ്വത്തേ
സീതാരാമന്‍ സേവിച്ച സത്തേ
നെയ്യമൃതര്‍പ്പിച്ചു തിരുമുന്നില്‍ സാദരം
കൈയ്യുകള്‍ കൂപ്പിനില്പൂ പുരുഷാരം
പെരുഞ്ചെല്ലൂരപ്പാ പ്രണാമം...
പെരുഞ്ചൊല്ലെഴുമപ്പാ പ്രണാമം...

(പ്രഭാ‍തമായ്)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts