ദക്ഷിണകാശിയാം
ഗംഗാതീർത്ഥം Vol I
Dakshina Kaashiyam (Ganga Theertham Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംകർണ്ണാടക ശുദ്ധസാവേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:49.

ദക്ഷിണകാശിയാം കൊട്ടിയൂര്‍ വാണിടും
ദക്ഷമദാന്ധതാഭഞ്ജകാ
ദാക്ഷായണീ മനോരഞ്ജകാ നിന്‍
ദയാദാക്ഷിണ്യപൂര്‍ണ്ണമീ യജ്ഞഭൂമി

(ദക്ഷിണകാശിയാം)

ഇളനീര്‍ക്കാവുകളായ് വാവലിപ്പുഴയിലെ
തെളിനീരില്‍ നീരാടി വരുന്നു ഞങ്ങള്‍
അമൃതാംശുകല ചൂടും പുരിജടാശകലം നീ
അടിയങ്ങള്‍ക്കോടപ്പൂവായ് നല്‍കേണേ
അടിയങ്ങള്‍ക്കോടപ്പൂവായ് ഏകണേ

തപ്തഹൃദന്തങ്ങളില്‍ ഭക്തിയാം നെയ്യുമായ്
എത്തുന്നു മണിത്തറ മുന്നില്‍ ഞങ്ങള്‍
തൃപ്പദാര്‍ച്ചിതമാമീ ജീവിതഹവിസ്സുകള്‍
തൃപ്തിയാര്‍ന്നവിടുന്നു കൈക്കൊള്ളേണേ
തൃപ്തിയാര്‍ന്നവിടുന്നു കൈക്കൊള്ളേണേ

(ദക്ഷിണകാശിയാം)�


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts