ഒരു പിടി അവിലുമായ്
മയില്‍പ്പീലി
Oru Pidi Avilumai (Mayilppeeli)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശിവരഞ്ജനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:50.

ഒരുപിടിയവിലുമായ് ജന്മങ്ങൾ താ‍ണ്ടി ഞാൻ
വരികയായ് ദ്വാരക തേടി
ഗുരുവായൂർ കണ്ണനെ തേടി (ഒരുപിടി)

അഭിഷേകവേളയാണെങ്കിലും നീയപ്പോൾ
അടിയനുവേണ്ടി നട തുറന്നു
ആയിരം മണിയൊച്ച എതിരേറ്റു എന്നെ
അവിടത്തെ കാരുണ്യം എതിരേറ്റു
അവിടുത്തെ കാരുണ്യമെതിരേറ്റു (ഒരുപിടി )

ഓലക്കുടയിൽ നിൻ പീലിക്കണ്ണെന്തിനു
നീ പണ്ടു പണ്ടേ മറന്നു വച്ചു
സംഗീത രന്ധ്രങ്ങൾ ഒമ്പതും കൂടി നീ
എന്തിനെൻ മെയ്യിൽ ‍ ഒളിച്ചുവച്ചു
നിനക്കുവേണ്ടേ ഒന്നും നിനക്കുവേണ്ടേ (ഒരുപിടി)

എൻ മിഴിനീരിലെ നാമ ജമപങ്ങളെ
പുണ്യമാം തീരത്തണച്ചവനേ
വിറകിൽ‍ ചിതഗ്നിയായ്‍ കാട്ടിലലഞ്ഞപ്പോൾ
വിധിയോടൊളിച്ചു കളിച്ചവനേ
എന്റെ ദൈവം ഭവാനെന്റെ ദൈവം (ഒരുപിടി)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts