വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | ബാലഭാസ്കര്‍ |
ഗാനരചന | ഈസ്റ്റ്കോസ്റ്റ് വിജയന് |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:28:03.
ഉറങ്ങാൻ നീയെനിക്കരികിൽ വേണം ഉണരുമ്പോൾ എൻ കണിയാകേണം ഉണർന്നാൽ പിന്നെനിക്കുണർവേകുവാൻ ഒരു ചുംബനത്തിൻ മധുരം വേണം (ഉറങ്ങാൻ...) പുഞ്ചിരിയഴകായ് ചുണ്ടിൽ വേണം പിണങ്ങാതെ കേൾക്കാൻ ക്ഷമ വേണം (2) പരിഭവിച്ചാലുമെൻ അരികിലെത്തി പതിവുകൾ തെറ്റാതെ നോക്കിടണം പതിവുകൾ തെറ്റാതെ നോക്കിടണം (ഉറങ്ങാൻ...) സന്ധ്യാദീപം കൊളുത്തേണം സർവ്വേശ്വരിയായ് വിളങ്ങേണം (2) കനിവോടെ ദൈവം കാത്തു രക്ഷിക്കാൻ കണ്ണീരോടെന്നും പ്രാർഥിക്കണം (ഉറങ്ങാൻ...) | |