ഉറങ്ങാന്‍ നീയെനിക്ക്
ആദ്യമായ്
Urangaan Neeyenikku (Aadyamai)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംബാലഭാസ്കര്‍
ഗാനരചനഈസ്റ്റ്കോസ്റ്റ് വിജയന്‍
ഗായകര്‍സംഗീത മാധ‌വ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 20 2022 04:46:50.
 ഉറങ്ങാൻ നീയെനിക്ക് വേണം
ഉണരുമ്പോൾ എൻ കണിയാകേണം
ഉണർന്നാൽ പിന്നെനിക്കുണർവേകുവാൻ
ഒരു ചുംബനത്തിൻ മധുരം വേണം (ഉറങ്ങാൻ...)


പുഞ്ചിരിയഴകായ് ചുണ്ടിൽ വേണം
പിണങ്ങാതെ കേൾക്കാൻ ക്ഷമ വേണം (2)
പരിഭവിച്ചാലുമെൻ അരികിലെത്തി
പതിവുകൾ തെറ്റാതെ നോക്കിടണം
പതിവുകൾ തെറ്റാതെ നോക്കിടണം (ഉറങ്ങാൻ...)


സന്ധ്യാദീപം കൊളുത്തുമ്പോൾ
സർവ്വേശനായ് നീ അരികിൽ വേണം (2)
കനിവോടെ ദൈവം കാത്തു രക്ഷിക്കാൻ
കണ്ണീരോടെന്നും പ്രാർഥിക്കണം (ഉറങ്ങാൻ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts