ഹേ നചികേതസ്സേ
ഗാനമാലിക
He Nachikethasse (Ganamaalika)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംകുമരകം രാജപ്പന്‍
ഗാനരചനനൂറനാട് രവി
ഗായകര്‍കെ ജെ യേശുദാസ്
രാഗംഷണ്മുഖപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:06.

ഹേ നചികേതസ്സേ... ഹേ നചികേതസ്സേ...
നീയാണ് ഭാരതപുത്രന്‍
നീയാണ് മാനവപുത്രന്‍
നീയാണ് മാമുനിപുത്രന്‍
നീ ബ്രഹ്മരൂപ പവിത്രന്‍
ഹേ നചികേതസ്സേ... നചികേതസ്സേ..
നീയാണ് ഭാരതപുത്രന്‍....

നിന്‍ താതന്‍ ദാനമായ്‌ കാലന്നു നല്‍കിയ
നീ ആര്‍ഷഭാരതപുത്രന്‍.. (നിന്‍ താതന്‍.. )
കര്‍മ്മവിശുദ്ധിയെഴാത്ത നിന്‍ താതന്
ധര്‍മ്മോപദേശ പവിത്രന്‍ നീ.. (കര്‍മ്മ.. )
ഓംകാരരൂപ പവിത്രന്‍ നീ...
ഓംകാരരൂപ പവിത്രന്‍ നീ...

ഹേ നചികേതസ്സേ... നീയാണ് ഭാരതപുത്രന്‍....

സ്വര്‍ഗ്ഗീയഭോഗങ്ങള്‍ പോലും വെടിഞ്ഞവന്‍
നീ ആത്മരൂപ വിശുദ്ധന്‍.. (സ്വര്‍ഗ്ഗീയ.. )
ബ്രഹ്മ സത്യം ജഗന്മിഥ്യ എന്നതിന്‍
സത്യ സൌന്ദര്യ സാരം ഗ്രഹിച്ചവന്‍
നീയാണ് ഭാരത പുത്രന്‍...

ഹേ നചികേതസ്സേ... നചികേതസ്സേ...
നീയാണ് ഭാരതപുത്രന്‍.....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts