കാടാമ്പുഴ
തുളസീ മാല I
Kaadampuzhua (Thulasi Mala Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമാണ്ഡ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:10.
കാടാമ്പുഴ വാഴും പരമേശ്വരീ
കാരുണ്യക്കതിര്‍ തൂവും ജഗദീശ്വരീ
നിസ്തുലജ്യോതിസ്സില്‍ നിര്‍വൃതി കൊള്ളുന്നു
വൃശ്ചികമാസത്തില്‍ തൃക്കാര്‍ത്തിക

(കാടാമ്പുഴ)

മാരണശരമെല്ലാം തോരണമലരാകും
കാരണകാരണിയാം മായേ...
നോവുകള്‍ മമവാഴ്വില്‍ തീമാരി ചൊരിയുമ്പോള്‍
പൂമാരിയെരിവതു നീയേ....

(കാടാമ്പുഴ)

മുട്ടുകളറുത്തീടാന്‍ എത്തി നിന്‍ നടയില്‍
കൈമൊട്ടുകള്‍ കാട്ടിടുന്നേന്‍ തായേ
ചേവടിയിന്‍ നിന്നും നിന്‍ മുടിയോളം ഞാന്‍
പൂമൂടാം ഭാസുരകായേ....

(കാടാമ്പുഴ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts