ബ്രാഹ്മമുഹൂർത്തത്തിൽ
തുളസീതീർത്ഥം
Brahma Muhoorthathil (Thulasi Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: March 29 2020 03:37:39.ബ്രാഹ്മമുഹൂര്‍ത്തത്തിലുണര്‍ന്നും, ഉദയാര്‍ക്ക
ബ്രഹ്മബീജം വിടര്‍ത്തും സഹസ്രദളങ്ങളില്‍
സാന്ദ്രഗംഭീരമാം ഗായത്രി പകര്‍ന്നും
ശ്രീപദ്‌മനാഭനെ നിത്യവും സേവിക്കും
പത്മതീര്‍ത്ഥമേ നമസ്കാരം...
നിനക്കായിരം നമസ്കാരം...

സപ്തസ്വരങ്ങളും സപ്തവര്‍ണ്ണങ്ങളും
ശില്‍‌പ്പകലാസിദ്ധിവൈഭവവും
തത്തിക്കളിക്കുമീ ഗോപുരനടയില്‍
വന്നെത്തുമ്പൊഴേക്കും ഹാ! കൊടിയേറ്റം
അല്‍പശി പൈങ്കുനി ഉത്സവമോ
അനന്തശയനാ നിന്‍ അനുഗ്രഹമോ

നമ്മാള്‍വാറുടെ തിരുവായ്‌മൊഴിയും
നാദശ്രീ സ്വരിക്കുന്ന മുറജപവും
ഓംകാരമായ് ഹരിചന്ദനഗന്ധമായ്
ഓളം തുളുമ്പുമീ സന്നിധിയില്‍
മോഹം പാടാന്‍ നിന്നപദാനം
ഭോഗീന്ദ്രശായിനം എന്ന ഗാനം

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts