ശ്രീ പാര്‍ത്ഥസാരഥേ
തുളസീതീർത്ഥം
Sree Parthasarathe (Thulasi Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംകീരവാണി
ഗാനത്തിന്റെ വരികള്‍
Last Modified: November 01 2013 14:59:21.




ശ്രീപാര്‍ത്ഥസാരഥേ പാഹിമാം
ശ്രിതജനപാലകാ പാഹിമാം
(ശ്രീ...)

കൂരിരുള്‍ ചിറകടിച്ചാര്‍ക്കും ഭീകര
ഘോരവനങ്ങളിലൂടെ
വറ്റിയ മിഴിനീര്‍ച്ചാലുകളില്‍
തീ കത്തും മരുഭൂമിയിലൂടെ
ആപത്‌ബാന്ധവ! ഞാനലയുന്നു
ജീവിതമാം ഈ രഥമുരുളാതെ
(ശ്രീ...)

മുഗ്ദ്ധവികാരശതങ്ങള്‍ പിടയും
ഹൃത്തൊരു രണാങ്കണമല്ലോ
ഉറ്റവരന്‍‌പിന്‍ ഉറവുകളുടയവര്‍
ചുറ്റും നിരയായ് നില്‍ക്കുകയല്ലോ
ആശ്രിതവത്സല! ഞാന്‍ തളരുന്നു
ആരോടടരാടും എന്നറിയാതെ
(ശ്രീ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts