മൂകാംബികേ
ദേവീഗീതം - Vol I
Mookambike (Devi Geetham - Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ എസ് ചിത്ര
രാഗംഷണ്മുഖപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:16.

മൂകാംബികേ ദേവീ മൂകാംബികേ
മൂകാംബികേ ദേവീ ജഗദംബികേ
നിന്‍ കൃപാസാഗരമെന്നുമീയടിയന്റെ
കണ്‍‌തുറപ്പിക്കുന്നു ജ്ഞാനാംബികേ
(മൂകാംബികേ)

മൂകമാമെന്‍ നാവില്‍ ആദ്യാക്ഷരങ്ങളായ്
ആലോലമൊഴുകുന്ന സൗപര്‍ണ്ണികാമൃതായ്
താളമായ് സ്വരരാഗ സംഗീതമേളമായ്
തീര്‍ത്ഥങ്ങള്‍ പകരുന്നു ദേവീ നിന്‍ ശംഖിനാല്‍
(മൂകാംബികേ)

ആരാലുമെന്നെന്നും സ്മരിക്കുന്ന കുടജാദ്രി
ആയിരം കൈകളാല്‍ മാടിവിളിക്കുമ്പോള്‍
മോഹമായ് ചിരകാല സ്വപ്നസാഫല്യമായ്
മൂകാംബികയെന്റെ മനസ്സില്‍ നിറയുന്നു
(മൂകാംബികേ)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts