കൈലാസനാഥനും
അയ്യപ്പ ഗാനങ്ങള്‍ വാല്യം X
Kailasanadhanum (Ayyappa Gaanangal Vol X)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനതിക്കുറിശ്ശി സുകുമാരൻ നായർ
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണ വസന്തം
ഗാനത്തിന്റെ വരികള്‍
Last Modified: July 20 2013 09:52:14.
കൈലാസനാഥനും വൈകുണ്ഠവാസനും
കൈകോർത്തവതരിച്ച ഭഗവാനേ
നീ തന്നെ ഹരനും നീ തന്നെ ഹരിയും
നീ തന്നെ സർവ്വചരാചരങ്ങൾക്കരചനും

ഞങ്ങൾക്ക് കൈലാസം ശബരിഗിരി
ഞങ്ങൾക്ക് വൈകുണ്ഠം നിൻ സന്നിധി
ഞങ്ങൾക്കവിടമാണളകാപുരീ
ഇല്ലില്ലവേറുന്നൂമതിലുപരീ

അവിടുത്തെ നൈവേദ്യം ദേവാമൃതം
കളഭവും ഭസ്മവും ചിൽ‌പ്രസാദം
അഭിഷേകം ചെയ്തുള്ളോരനർഘഘൃതം
കരളിനുമുടലിനും സിദ്ധൌഷധം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts