വൃശ്ചിക മാസം വന്നു
അയ്യപ്പ ഗാനങ്ങള്‍ വാല്യം X
Vrichika masam vannu (Ayyappa Gaanangal Vol X)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനതിക്കുറിശ്ശി സുകുമാരൻ നായർ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 25 2013 03:35:28.

വൃശ്ചികമാസം വന്നു - വന്നു
വൃശ്ചികമാസം വന്നു
വൃക്ഷലതാദികളും പക്ഷിമൃഗാദികളും
തീവ്രവ്രതമിരുന്നു
ഹരിഹരപുത്രന്റെ ശബരിമഹാഗിരി
അരിയ തപോവനമായ് ചമഞ്ഞു
(വൃശ്ചിക)

അമ്പിളിത്തമ്പുരാൻ നോയ്മ്പിരുന്നീടുവാൻ
പമ്പയാറ്റിൽ മുങ്ങി
നക്ഷത്രരുദ്രാക്ഷമാലകൾ ചാർത്തി
നാമജപം തുടങ്ങി
സ്വാമിയേ ശരണം വിളി തുടങ്ങി
(വൃശ്ചിക)

നീലനഭസ്സാം വസ്ത്രമുടുത്തു
വെണ്മുകിൽ ഭസ്മം പൂശി
ആദിത്യഭഗവാൻ അയ്യപ്പസ്വാമിയെ
ചുറ്റി പ്രദക്ഷണം വച്ചു - പ്രസാദം
നെറ്റിത്തടത്തിൽ ധരിച്ചു
(വൃശ്ചിക)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts