ഒരേ ഒരു ലക്ഷ്യം
ശ്രീ അയ്യപ്പൻ സോങ്സ് (ഗംഗയാറ്)
Ore oru lakshiyam (Shri Ayyappan Songs (Gangayaru))
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംകെ ജെ യേശുദാസ്
ഗാനരചനടി കെ ആര്‍ ഭദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംനാട്ടക്കുറിഞ്ചി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:18.
ഒരേ ഒരു ലക്ഷ്യം ശബരിമാമല
ഒരേ ഒരു മോഹം ദിവ്യദര്‍ശനം
ഒരേ ഒരു മാര്‍ഗ്ഗം പതിനെട്ടാം‌പടി
ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ

(ഒരേ)

ഒരുമയോടുകൂടി ഒഴുകിവന്നിടുന്നു
ചരണപങ്കജങ്ങള്‍ പണിയുവാന്‍ വരുന്നൂ
ഒരു വപുസ്സു ഞങ്ങള്‍ ഒരു മനസ്സു ഞങ്ങള്‍
ഒരു വചസ്സു ഞങ്ങള്‍ ഒരുതരം വിചാരം
അഖിലരും വരുന്നു പൊന്‍‌ശരണം തേടി
ഹരിഹരാത്മജാ നീ ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ

(ഒരേ)

വനതലം വിറയ്ക്കും വലിയ ശബ്ദധാര
സുരപഥം നടുങ്ങും ശരണശബ്ദധാര
അടവികള്‍ കടന്നു മലകളും കടന്നു
പരമപാവനം പൂങ്കാവനം കടന്നു
വരികയായി ഞങ്ങള്‍ അരികിലായി ഞങ്ങള്‍
ഹരിഹരാത്മജാ നീ ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ

(ഒരേ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts