ശങ്കരനചലം
ശ്രീ അയ്യപ്പൻ സോങ്സ് (ഗംഗയാറ്)
Shankaranachalam (Shri Ayyappan Songs (Gangayaru))
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംകെ ജെ യേശുദാസ്
ഗാനരചനടി കെ ആര്‍ ഭദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:19.

ശങ്കരനചലം കൈലാസം
പങ്കജാക്ഷനു തിരുപ്പതി
ശങ്കരപങ്കജാക്ഷകുമാരന്‍
ശാസ്താവിന്‍ മാമല ശബരിമല
(ശങ്കരനചലം )

സോമശേഖരനന്ദനന്‍ നിന്‍
സോദരന്‍ മല പഴനിമല
സ്വാമി ശരണം ഭക്തര്‍ക്കഭയം
സഹ്യാദ്രിയിലെ ശബരിമല
ശാസ്താവിന്‍ മല ശബരിമല
(ശങ്കരനചലം )

ശബരിമലയില്‍ വാഴും മൂര്‍ത്തി
ശതലക്ഷങ്ങളുടെ ശുഭമൂര്‍ത്തി (2)
ചരണം പണിയാന്‍ അണയുന്നോരുടെ
കരളില്‍ വസിക്കും മണിമൂര്‍ത്തി
കദനം തീര്‍ക്കും മംഗളമൂര്‍ത്തി
(ശങ്കരനചലം )
ശാസ്താവിന്‍ മാമല ശബരിമല (3)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts