ശ്രീ ചൂഴും മാമല
അയ്യപ്പ ഗാനങ്ങള്‍ വാല്യം IX
ShreeChoozhumMamala (Ayyappa Gaanangal Vol IX)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംസമ്പത്ത് സെൽവം
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംനീലാംബരി
ഗാനത്തിന്റെ വരികള്‍
Last Modified: May 14 2019 10:46:14.

ശ്രീ ചൂഴും മാമല വാഴുമെന്നുണ്ണി
ശ്രീഹരിയ്ക്കോമനയായൊരുണ്ണി
കനലെഴും മിഴിയിലും
കാരുണ്യം വഴിയുന്ന
കൈലാസനാഥന്റെ കണ്ണിലുണ്ണി
(ശ്രീ ചൂഴും)

ചുരികയുമേന്തി നടക്കുന്നോരുണ്ണി
പുലികളോടൊപ്പംനിന്നു കളിക്കുമുണ്ണി
ശ്രീരാമപാദങ്ങൾ തഴുകിയ പമ്പയിൽ
നീരാടി വികൃതിയായ് മാറുമുണ്ണി
പൊന്നുണ്ണി!
(ശ്രീ ചൂഴും)

ശ്യാമളം കോമളം ബാലവേഷം - എന്നും
ചേതോഹരം നറുമന്ദഹാസം
വേഴാമ്പൽ‌പോലെ വന്നെത്തുവോരിൽ
കൃപ കോരിച്ചൊരിയുന്ന നീലമേഘം
നീലമേഘം!
(ശ്രീ ചൂഴും)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts