ശബരി ശബരി
അയ്യപ്പ ഗാനങ്ങള്‍ വാല്യം IX
Shabari Shabari (Ayyappa Gaanangal Vol IX)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംസമ്പത്ത് സെൽവം
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:19.

ശബരീ ശബരീ പുണ്യവതീ [2]
ആത്മസമർപ്പണത്തിൻ ആകാരം നീ
അസുലഭ ഭക്തിതൻ അവതാരം
(ശബരീ)

ദേവി നീയൊരു മാത്ര ധ്യാനിക്കയേ വേണ്ടു
സ്വാമി നിൻ മുന്നിൽ എത്തും അവിളംബം
കാനനങ്ങൾ പൂക്കും
തങ്കത്താലമേന്തി നിൽക്കും
നീ ദേവഗാനം പാടും - പാടും
സ്വാമിയേ ശരണം അയ്യനേ
(ശബരീ)

ആരണ്യകപ്രിയേ നിത്യവുമവിരാമം
ആലപിക്കുന്നു നീ അവിരാമം
ദേവി നിന്റെ മുന്നിൽ
കാലം കൈകൾ കൂപ്പി നിൽക്കും
ഞങ്ങൾ കീർത്തനങ്ങൾ പാടും - പാടും
സ്വാമിയേ ശരണം അയ്യനേ
(ശബരീ)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts