ഒരുപിടി നക്ഷത്ര
അയ്യപ്പ ഗാനങ്ങള്‍ വാല്യം IX
OrupidiNakshathra (Ayyappa Gaanangal Vol IX)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംസമ്പത്ത് സെൽവം
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 15 2013 07:12:01.

ഒരുപിടി നക്ഷത്ര പൂക്കളുമായ് വരും
ധനുമാസക്കുളിരെഴും പൂനിലാവേ..
ഇളംകാറ്റിലാടിയും മുളംതണ്ടില്‍ പാടിയും
മലകേറുവാനിത്ര തിടുക്കമെന്തേ..

ചോറ്റാനിക്കരയില്‍ പോയ് തൊഴുതുവോ നീ
ഏറ്റുമാനൂരപ്പനെയും വണങ്ങിയോ നീ
വൈക്കത്തെ അഷ്ടമി കണ്ടുവോ നീ
ശിവശക്തി തന്‍ വാല്‍സല്യം നുകര്‍ന്നുവോ നീ
നുകര്‍ന്നുവോ നീ...

എരുമേലിയില്‍ ചെന്ന് വാവരെ വണങ്ങണം
തിന്തകത്തോം തിന്തകത്തോം പേട്ടതുള്ളേണം
അച്ചന്‍‌കോവിലയ്യന്റെ ചിന്തുകള്‍ പാടണം
ആര്യന്‍‌കോവിലയ്യനെ സ്തുതിയ്ക്ക വേണം
സ്തുതിയ്ക്ക വേണം... 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts