ഗുരുവായൂര്‍ അമ്പാടിക്കണ്ണനെ
അയ്യപ്പ ഗാനങ്ങള്‍ വാല്യം IX
GuruvayoorAmbadikkannane (Ayyappa Gaanangal Vol IX)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംസമ്പത്ത് സെൽവം
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 22 2012 06:30:29.

ഗുരുവായൂരമ്പാടിക്കണ്ണനേ - കണ്ണനെ
വലംവയ്ക്കും പുലര്‍കന്യ പാടുന്നു ഹരിഗീതം
ഉദയശ്രീ തിരിനീട്ടും മഞ്ഞണിമലനടയില്‍
കിളികുലം പാടുന്നു സുപ്രഭാതം സുപ്രഭാതം
(ഗുരുവായൂര്‍)

വിപ്രപൂജ്യന്‍ വിശ്വവന്ദ്യന്‍
വിഷ്ണുശംഭോപ്രിയം സുതം
ക്ഷിപ്രപ്രസാദനിരതം
ശാസ്താരം പ്രണമാമ്യഹം

കരുണാര്‍ക്കകിരണങ്ങള്‍ ചാര്‍ത്തുന്നു ശ്രീഹരി
തന്‍ നറുപീലിത്തിരുമുടിയില്‍ പുഷ്യരാഗം
കര്‍പ്പൂരനാളങ്ങള്‍ കാണിയ്ക്ക വയ്ക്കുന്നു
സ്വാമിപാദങ്ങളില്‍ പത്മരാഗസൌഭഗം
ഉദയശ്രീ തിരിനീട്ടും മഞ്ഞണിമലനടയില്‍
കിളികുലം പാടുന്നു സുപ്രഭാതം സുപ്രഭാതം
(ഗുരുവായൂര്‍)

ബാലഗോപാലനിഷ്ടം കാളിന്ദി അവിരാമം
പാടുന്ന ശ്രീകൃഷ്ണകര്‍ണ്ണാമൃതം
മാമലവാസനു് ഭക്തജനങ്ങള്‍തന്‍
മനതാരിലൊരുക്കിയ പഞ്ചാമൃതം
ഉദയശ്രീ തിരിനീട്ടും മഞ്ഞണിമലനടയില്‍
കിളികുലം പാടുന്നു സുപ്രഭാതം സുപ്രഭാതം
(ഗുരുവായൂര്‍)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts