പഴനിമലയിലും
അയ്യപ്പ ഗാനങ്ങള്‍ വാല്യം IX
PazhaniMalayilum (Ayyappa Gaanangal Vol IX)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംസമ്പത്ത് സെൽവം
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 15 2013 06:58:25.

ശരണം ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ
ശരണം ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ

പഴനി മലയിലും..ശബരിഗിരിയിലും..
സ്വാമി പരം‌പൊരുളായ് വാണരുളീടുന്നു
കാരുണ്യത്തിന്‍ കതിര്‍ ചൊരിയൂ അയ്യപ്പാ
നീയേ ശരണം ശരണം പൊന്നയ്യപ്പാ..

എരുമേലി പേട്ട തുള്ളി വാവരേയും കൈവണങ്ങി
അഴുതയില്‍ നീരാടി നീലിമലയും താണ്ടിവന്ന്
സ്വാമിനാമം പാടിപ്പാടി പാഞ്ഞൊഴുകും പമ്പയിലെ
ഓളങ്ങള്‍ തന്‍ താളങ്ങളില്‍ നാദങ്ങളുണര്‍ത്തി ഞങ്ങള്‍
പഴനി മലയിലും..ശബരിഗിരിയിലും..
കാരുണ്യത്തിന്‍ കതിര്‍ ചൊരിയൂ അയ്യപ്പാ
നീയേ ശരണം ശരണം പൊന്നയ്യപ്പാ..

വാനവരും മാനവരും തിരുമിഴി പൂചൊരിയും
താരകബ്രഹ്മമേ നിന്‍ സന്നിധിയില്‍ നില്‍ക്കുമ്പോള്‍
ഓംകാര പരം‌പൊരുളേ മോഹമെനിയ്ക്കൊന്നുമാത്രം
എന്നുയിരില്‍ നിറയാവൂ നിന്നിലെഴും നാദബ്രഹ്മം
പഴനി മലയിലും..ശബരിഗിരിയിലും....

ശരണം ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ
ശരണം ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts