തിരുവാഭരണം ചാര്‍ത്തിയ
അയ്യപ്പ ഗാനങ്ങൾ വാല്യം XI
ThiruvabharanamCharthiya (Ayyappa Gaanangal Vol XI)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംഎല്‍ വൈദ്യനാഥന്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംശ്രീരാഗം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:21.


തിരുവാഭരണം ചാര്‍ത്തിയ മായികമരതകരൂപം കണ്ടു
സംക്രമദീപാരതിയില്‍ മനസ്സിന്‍ തിമിരാവരണമൊഴിഞ്ഞു
താനെയുണര്‍ന്ന മനോമയതന്ത്രിയിലൊഴുകീ മന്ത്രതരംഗം
ഭാവതരംഗം രാഗതരംഗം... ഭാവതരംഗം രാഗതരംഗം

(തിരുവാഭരണം)

ദേവഗണങ്ങള്‍ പന്നീര്‍ക്കാവടിയാടും മോഹനഭൂവില്‍
മാനസമാധിയുണര്‍ന്നേ രഞ്ജനമണിമലമേലേ...
വിളിപ്പുറത്തെന്നരികില്‍ വരും നിന്‍ ശ്രീലകവാതില്‍ തുറന്നു
ദിവ്യശ്രീലകവാതില്‍ തുറന്നു....

(തിരുവാഭരണം)

മഞ്ഞിന്‍‌കണികകളാലെ കരിമല മുദ്രാമാലിക ചാര്‍ത്തുമ്പോള്‍
തിങ്കള്‍ തങ്കത്തളികയില്‍ നിന്നും മുല്ലപ്പൂമഴ പൊഴിയുമ്പോള്‍
മന്ദസ്‌മിതമധു തൂകും നടയില്‍ ദീപാരാധന തൊഴുതു ഞാന്‍
പല ദീപാരാധന തൊഴുതു ഞാന്‍...

(തിരുവാഭരണം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts