ഹരിനന്ദന ശിവനന്ദന
അയ്യപ്പ ഗാനങ്ങള്‍ 16
Harinandana Shivanandana (Ayyappa Gaanangal Vol XVI)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഗംഗൈ അമരന്‍
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 14 2020 07:10:44.
ഹരിനന്ദന ശിവനന്ദന ശബരിഗിരീശാ
ശരണാഗത സുഖദായക ശരണം തവ ചരണം
നീലിമ ചാർത്തിയ നീലാരവിന്ദം
നിൻ പങ്കജ പ്രഭയോലും പാദാരവിന്ദം
മലരണി വനികൾ പനിനീർ തളിക്കും
മലയജ മാരുതൻ മന്ത്രമുണർത്തും
തിരുമല കരിമല ശബരിമല
പരംപൊരുളിൻ പുകൾ ചൂടും പുണ്യമല
അയ്യപ്പാ ശരണം അയ്യപ്പാ...
അയ്യപ്പാ ശരണം അയ്യപ്പാ....
ഹരിനന്ദന ശിവനന്ദന ശബരിഗിരീശാ
ശരണാഗത സുഖദായക ശരണം തവ ചരണം

ശരംകുത്തിയാലും ശബരി ആശ്രമവും
ഉരുക്കുഴി തീർത്ഥവും തൊഴുതു വീണ്ടും
ശരംകുത്തിയാലും ശബരി ആശ്രമവും
ഉരുക്കുഴി തീർത്ഥവും തൊഴുതു വീണ്ടും
പൊന്നുംപടി പതിനെട്ടും കയറുമ്പോൾ
പൊന്നമ്പലം കണ്ടു കൈ വണങ്ങുമ്പോൾ
ജന്മാന്തര പുണ്യങ്ങൾ ഗംഗാ നളിനങ്ങൾ
കർമ്മ ബന്ധങ്ങൾ തൻ കർപ്പൂര ആഴികൾ
നിറയുന്നു നിരുപമ ശാന്തി തൻ നിർവാണ
ലഹരിയിൽ അമ്പലക്കിളിയായ് നരജന്മം
അയ്യപ്പാ ശരണം അയ്യപ്പാ...
അയ്യപ്പാ ശരണം അയ്യപ്പാ...
ഹരിനന്ദന ശിവനന്ദന ശബരിഗിരീശാ
ശരണാഗത സുഖദായക ശരണം തവ ചരണം

ഭസ്മാഭിഷേകം പുഷ്‌പാഭിഷേകം
ശംഖാഭിഷേകം നെയ്യഭിഷേകം
ഭസ്മാഭിഷേകം പുഷ്‌പാഭിഷേകം
ശംഖാഭിഷേകം നെയ്യഭിഷേകം
പഞ്ചാമൃതമാടും തിരുമേനിയിലെന്നും
പഞ്ചഭൂതാത്മക രുദ്രാഭിഷേകം
കളഭാഭിഷേകം കനകാഭിഷേകം
കാരുണ്യപ്രഭ തൂകും പാലഭിഷേകം
ആനന്ദം പാവനം പരമാനന്ദം സ്വാമി
സേവിപ്പോർക്കാനന്ദമൂർത്തിയെന്നും
അയ്യപ്പാ ശരണം അയ്യപ്പാ...
അയ്യപ്പാ ശരണം അയ്യപ്പാ..

ഹരിനന്ദന ശിവനന്ദന ശബരിഗിരീശാ
ശരണാഗത സുഖദായക ശരണം തവ ചരണം
ഹരിനന്ദന ശിവനന്ദന ശബരിഗിരീശാ
ശരണാഗത സുഖദായക ശരണം തവ ചരണം
നീലിമ ചാർത്തിയ നീലാരവിന്ദം
നിൻ പങ്കജ പ്രഭയോലും പാദാരവിന്ദം
മലരണി വനികൾ പനിനീർ തളിക്കും
മലയജ മാരുതൻ മന്ത്രമുണർത്തും
തിരുമല കരിമല ശബരിമല
പരംപൊരുളിൻ പുകൾ ചൂടും പുണ്യമല
അയ്യപ്പാ ശരണം അയ്യപ്പാ...
അയ്യപ്പാ ശരണം അയ്യപ്പാ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts