ആനയാനനാൻ
അയ്യപ്പ ഗാനങ്ങള്‍ വാല്യം XVIII (പതിനെട്ടാം തിരുപ്പടി)
Aanayaananan (Ayyappa Gaanangal Vol XVIII (Pathinettaam Thiruppadi))
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശ്രോതസ്വിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:27.

ആനയാനനൻ ഗണപതിഭഗവാൻ
ആഖുവാഹനൻ ഗുണനിധി ഭഗവാൻ
പമ്പയിൽ തുമ്പിക്കൈ തുണ തുടരുമ്പോൾ
വമ്പൻ മല നിൻ പൊൻ‌മല വലിയാനവട്ടം
വെറുമൊരു ചെറിയാനവട്ടം (ആന...)

നെറുകയിൽ കൈകൂപ്പി നിന്നു ഗർവ്വം
കറുകപുഷ്പാഞ്ജലി നേർന്നു സർവ്വം
അടിവാരസുരപതിക്കചലവിഘ്നങ്ങളെ
അടിമ കിടത്തുന്നു ശബരിപർവ്വം
ശബരീമോക്ഷപർവ്വം (ആന...)

ഹൃദയത്തിൽ സൂക്ഷിച്ചു ഹോമകുണ്ഡം
ഉദയത്തിൽ പൂജിച്ചു വക്രതുണ്ഡം
കലികാലകുലപതിക്കഖിലദുഃഖങ്ങളെ
കാണിക്ക വയ്ക്കുന്നു കർമ്മകാണ്ഡം
കർമ്മദോഷകാണ്ഡം (ആന...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts