ശ്വേതകേതു
അയ്യപ്പ ഗാനങ്ങള്‍ വാല്യം XVIII (പതിനെട്ടാം തിരുപ്പടി)
ShwethaKethu (Ayyappa Gaanangal Vol XVIII (Pathinettaam Thiruppadi))
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംസരസാംഗി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:30.

ശ്വേതകേതു ഞാനറിയുന്നു
തത്ത്വമസീപരമാർത്ഥം
ഛാന്ദോഗ്യത്തിൽ ആരുണിയരുളും
ചിന്താമണിയുടെ തത്ത്വം
സച്ചിന്മയനയ്യപ്പതത്ത്വം
(ശ്വേതകേതു)

ജീവാത്മാവും പരമാത്മാവും
ഏവം ഒന്നെന്നറിയാൻ
എന്നെ തിരയാൻ നിന്നിൽ തിരയാൻ
പൊന്നമ്പലമേ ശരണം
മന്നിൽ നിന്നമ്പലമേ ശരണം
(ശ്വേതകേതു)

ആത്മജ്ഞാനം ബ്രഹ്മജ്ഞാനം
ആർഷം ഏകം തെളിയാൻ
എന്നെക്കാണാൻ നിന്നിൽ കാണാൻ
സന്നിധി ഒന്നേ ശരണം
സ്വാമീ സന്ദർശനമേ ശരണം
(ശ്വേതകേതു)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts