മുഖപ്രസാദം
അയ്യപ്പഗാനങ്ങൾ XX (അയ്യപ്പ പാഹിമാം)
MukhaPrasaadam (Ayyappa Gaanangal XX (Ayyappa Paahimaam))
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംശ്രീരാഗം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:30.
 

മുഖപ്രസാദമിത്തിരി കൂടി തരികെന്നയ്യപ്പാ
നിൻ വരപ്രസാദമൊത്തിരി ചൂടി തരികെന്നയ്യപ്പാ
സങ്കടമോചന സാംബസദാശിവ സന്തതി അയ്യപ്പാ
സന്തതമേകുക ശരണാഗതനൊരു സംഗതി അയ്യപ്പാ
(മുഖപ്രസാദമിത്തിരി .....)

കർക്കടകത്തിൻ പഞ്ഞമൊഴിഞ്ഞൊരു കതിരിൻ കനമായി
കർമ്മപഥത്തിൽ വിജയമുദിച്ചൊരു കുത്തുവിളക്കായി (2)
നിറപുത്തരിയായ് നിറപുഞ്ചിരിയായ്
അറനിര അയ്യപ്പാ കരളറനിര അയ്യപ്പാ
ഉത്തമജന്മപുണ്യം കൊണ്ടേ
ഉത്തരമായൊരു ദർശനമാണെ
ഹരിനന്ദനകാനനവാസനിൽ
നീലം വിളയും കാണെ കാണേ
അഭിഷേകപുഷ്പം നീളെ
പണിയുന്നൊരു ജീവിതമാണേ
അഭയങ്ങളെ സങ്കടസൂനുവിൽ
അഴകിൻ ചിഹ്നം കാണേ കാണേ..

മണിമേടത്തിൽ മലയമൊരുക്കിയ കണിദർശനമായി
പുലരിസൂര്യകരങ്ങളൊഴുക്കിയപുണ്യവരാഹനമായി (2)
പുതുസംക്രമമായി ഋതുസംക്രമമായി പുണരുക അയ്യപ്പാ
ശ്രുതി പുണരുക അയ്യപ്പാ
വിഷു വന്നു വിളക്കു കൊളുത്തും
ഉഷപൂജാ ദർശനമാണെ
വിധുതാരകഭൂഷണഭൂഷകൾ
അണിയും അയ്യൻ കണ്ണിൽ കാണേ
തിരി പൂത്തിരി കൈയ്യിലുയർത്തും
നിറഭക്തിപൂമുഖമാണേ
സുരസുന്ദരൻ അയ്യൻ തിരുവടി
വരമായ് തൃക്കൈനേട്ടം തരണേ
(മുഖപ്രസാദമിത്തിരി .....)









malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts