പാഴൂര്‍ പടിപ്പുര
അയ്യപ്പഗാനങ്ങൾ XX (അയ്യപ്പ പാഹിമാം)
Pazhoor Padippura (Ayyappa Gaanangal XX (Ayyappa Paahimaam))
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:30.
 

പാഴൂർ പടിപ്പുര തുറന്നടഞ്ഞു
ഏഴിൽ ശനിയെന്ന നില പറഞ്ഞു
അഷ്ടോത്തനം ആത്മനീരാജനം
ഇഷ്ട ശാസ്താവിൻ ആരാധനം
(പാഴൂർപടിപ്പുര...)
പ്രതിവിധിയിതിനയ്യനയ്യനയ്യപ്പപദഭജനം
പ്രതിവിധിയിതിനയ്യനയ്യനയ്യപ്പപദഭജനം

ദുഃഖങ്ങൾ ദുരിതങ്ങൾ ഒക്കെയും
വഴിപാടു നെയ് തേങ്ങക്കുക്കുള്ളിൽ ഞാൻ ഉഴിഞ്ഞു വെച്ചു
കാലക്കേടാകും കരിമ്പുലിയെയപ്പോൾ
നീലിയിൽ തന്നെ തടഞ്ഞു വെച്ചു
നിലവയ്യൻ നിറവയ്യൻ അനുഗ്രഹിച്ചു
ശനിദശരോദനങ്ങളാറ്റിടുന്ന അയ്യനാരേ
ശനിദശദോഷമാകെ ഊറ്റിടുന്ന അയ്യനാരേ
ഇരുമുടി ചൂടി വന്നു തൊഴുതമരും സ്വാമിമാരേ
തിരുമിഴിപൂക്കൾ കൊണ്ടു തൊട്ടുഴിയൂ അയ്യനാരേ
(ശനിദശ...)


നഷ്ടങ്ങൾ നരകങ്ങൾ സർവതും തിരുമുമ്പിൽ
നട തള്ളി കൊണ്ടു ഞാൻ തിരിച്ചു വന്നു (2)
ശൈലത്തിൽ വാഴും ശക്തിയെ കണ്ടപ്പോൾ
തലവിധി പോലും തരിച്ചു നിന്നു
മലദൈവം മണികണ്ഠൻ മനസ്സു തന്നു
കരിമല കന്മഷങ്ങൾ മാറ്റിടുന്ന സ്വാമിയപ്പ
കരിമല സമതലമായ് ഏറ്റിടുന്ന സ്വാമിയപ്പ
പടിപതിനെട്ടു നീന്തി വന്നണയും നഗരമിപ്പോൾ
അടിമുടി മഞ്ഞുനെയ്യിലഭിഷേകം ചെയ്യുമപ്പാ
(കരിമല...)
(പാഴൂർ പടിപ്പുര...)







malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts