ശരണം ഹരിഹര സുതനേ
അയ്യപ്പ ഗാനങ്ങൾ വാല്യം XXII (അഖിലാണ്ഡേശ്വര അയ്യപ്പ)
Saranam harihara suthane (Ayyappa Gaanangal Vol XXII (Akhilandeshwara Ayyappa))
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംകൈതപ്രം വിശ്വനാഥ്‌
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:34.

ശരണം ഹരിഹരസുതനേ സ്വാമി അയ്യപ്പാ
യാത്രയില്‍ ഈ യാത്രയില്‍ ഗുരുവാകുമയ്യപ്പാ
മുദ്ര നല്‍കുക മുടി മുറുക്കുക കെട്ടുതാങ്ങുക
അയ്യനയ്യപ്പാ... സ്വാമീ അയ്യനയ്യപ്പാ...
(ശരണം)

കല്ലും മുള്ളും എന്റെ കാലിനു മെത്തയാക്കിടണേ
നല്ല വെയിലും എന്റെ മെയ്യിനു നിലവതാക്കിടണേ
കുണ്ടുകുഴികളില്‍ വീണിടുമ്പോള്‍ ഏറ്റി നീ വിടണേ
കാറ്റിലണയാതെന്റെ നാളം കാത്തു നീ വിടണേ

സ്വാമി ശരണം അയ്യന്‍ ശരണം
സ്വാമിയേ ശരണം...
അയ്യന്‍ ശരണം സ്വാമി ശരണം
അയ്യനേ ശരണം...
(ശരണം)

തളരും നേരം അലിവോടെ നീ തരിക പാദബലം
വരളും നാവില്‍ പുരളുമമൃതായ് ചൊരിക നാമബലം
പതറിടാതെ പടികളേറാന്‍ പകരുകാത്മബലം
അമരപാദം പൂകുവോളം അരുള്‍ക നീ അഖിലം

സ്വാമി ശരണം അയ്യന്‍ ശരണം
സ്വാമിയേ ശരണം...
അയ്യന്‍ ശരണം സ്വാമി ശരണം
അയ്യനേ ശരണം...
(ശരണം)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts