നിർമ്മാല്യ
സ്വാമി
Nirmmalya (Swami)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപ്രഭാ വർമ്മ
ഗായകര്‍പി ജയചന്ദ്രൻ
രാഗംശ്രീരാഗം
ഗാനത്തിന്റെ വരികള്‍
Last Modified: November 25 2020 10:30:04.
നിർമ്മാല്യദർശനമേ
ജീവിതസാഫല്യമേ പുണ്യമേ..
നിന്മാത്ര തേടി വരും ഭക്തര്‍ക്കീ
യാത്ര ആനന്ദമേ..

കഠിനമി കരിമലയെന്നാലും തളരുകില്ലല്ലോ
പാദം മുറിയുകില്ലല്ലോ
കൊടിയ കാരിരുള്‍ വനമെന്നാലും ഭയമതില്ലല്ലോ
നെഞ്ചില്‍ ഭയമതില്ലല്ലോ

ശബരി പീഠമടുത്തല്ലെന്നാല്‍ അകലെയല്ലല്ലോ
ഉള്ളില്‍ തെളിവതുണ്ടെല്ലോ
മകരദീപം ദൂരത്തെന്നാല്‍ അരികിലുണ്ടെല്ലോ
നെഞ്ചില്‍ തെളിവതുണ്ടെല്ലോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts