അരുതേ അരുതരുതേ
മഹാഭാരതം
Aruthe Arutharuthe (Mahabharatham)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍കെ എസ് ചിത്ര
രാഗംഷണ്മുഖപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:35.
 
അരുതേ അരുതരുതേ
എന്നെ അപമാനിക്കരുതേ
എന്നെ അപമാനിക്കരുതേ

ആര്യപുത്രനാം യുധിഷ്ഠരാ ഞാൻ
കൗരവർ തന്നുടെ അടിമയെന്നോ (2)
പണയമായെന്നെ നൽകി നീ ചൂതിൽ
ശകുനിയോടിന്നും തോറ്റുവെന്നോ (2)
തോറ്റുവെന്നോ ? തോറ്റുവെന്നോ
(ആര്യപുത്രനാം......)

നീചരാം ഇവരുടെ കൈകളിൽ പിടഞ്ഞു ഞാൻ
കേഴുമ്പോൾ സത്യം മരിക്കുന്നുവോ (2)
അറിവിന്നാവാസമാകുന്ന ഭീഷ്മരേ
അറിയാത്ത ഭാവം നടിക്കുന്നുവോ (2)
ഹേ ദുര്യോധനാ നീ ചെയ്യുമീ പാപം
നിൻ കുലമാകെ തകർക്കും
നാളെ എൻ പ്രതികാരത്തിൽ തകരും

എൻ മുടിക്കെട്ടിൽ പിടിച്ചും വലിച്ചും
ഈ സഭാ മുന്നിലായ് കൊണ്ടു നിർത്തി (2)
അല്പം ദയയ്ക്കായി കേഴുന്നൊരെന്റെയീ
ദുഃഖസ്വരം നിൻ ചിരിയിൽ മുങ്ങി (2)
ഹേ ദുശ്ശാസനാ നിന്റെയാ നിണച്ചൂടിൽ മുക്കി ഞാൻ
എൻ കൂന്തൽ വരും നാളിൽ കെട്ടിടും
നിന്റെയാ നിണച്ചൂടിൽ മുക്കി ഞാൻ
എൻ കൂന്തൽ വരും നാളിൽ കെട്ടിടും
ഇതു സത്യം ! ഇതു സത്യം !




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts