നാരായണിയ
നിവേദ്യം
Narayaneeya (Nivedhyam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനടി വി ശശി
ഗായകര്‍മനോജ്‌ കൃഷ്ണന്‍
രാഗംപുന്നഗവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: December 14 2021 12:40:36.
നാരായണീയ നിളാ പുളിനത്തില്‍ നീ
നീല കളേബരലോലന്‍
പൂന്താന ഗാനാമൃതത്തില്‍ നീ എന്നിലേ
പൊന്നോമന പൈതലല്ലോ...
പൊന്നോമന പൈതലല്ലോ...

കാണായ മേഘത്തിലലിയുന്നു നീ
എന്നേ കാരുണ്യക്കടലായി പുണരുന്നു നീ
ഏകാന്ത പാന്തന്റെ ഇരുളിന്‍ വഴികളില്‍
ചിന്താമണിയായി തെളിയുന്നു നീ
എന്നും ചിന്താമണിയായി തെളിയുന്നു നീ

എന്‍ മുന്നില്‍ നിറദീപ തെളിവാണു നീ
കണ്ണാ എന്നുള്ളില്‍ പ്രണവത്തിന്‍ ഉറവാണ് നീ
കനിവിന്നണയുമീ പാവം കുചേലനു
അനുപമ ദിവ്യമാം ദര്‍ശനം നീ
എന്നും അനുപമ ദിവ്യമാം ദര്‍ശനം നീ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts