പുന്നരിച്ചമ്മ
പൊന്നോടക്കുഴൽ
Punnarichamma (Ponnodakuzhal)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍അപര്‍ണ്ണ രാജീവ്
രാഗംനീലാംബരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:36.

പുന്നാരിച്ചമ്മ പോറ്റി വളർത്തിയോരുണ്ണിക്കിടാവല്ലേ നീ
കണ്ണിൽ കണ്ടതു കവർന്നെടുക്കും
കള്ളനായ് തീർന്നതെന്തേ
കൊച്ചു കള്ളാ പറയൂല്ലേ
കൊച്ചു കള്ളാ നീ പറയൂല്ലേ
(പുന്നാരിച്ചമ്മ...)

ഉച്ചത്തിലുള്ളോരുറിക്കലത്തിൽ
പാത്തു വെച്ച തൂവെണ്ണ നീ കട്ടെടുത്തു
കൊച്ചു കുസൃതികൾ ചങ്ങാതിമാരുമായ്
തൈർക്കലമെല്ലാം ഒഴിച്ചു വെച്ചു
പൈക്കൾ തൻ അകിടിലെ പാൽ കുടിച്ചു
പിന്നെ പാൽക്കുടമെത്ര എറിഞ്ഞുടച്ചു
(പുന്നാരിച്ചമ്മ...)

ആയർവധുകളാ ആറ്റിൽ നീരാടുമ്പോൾ
ആടകളെല്ലാം കവർന്നെടുത്തു
ആലിന്റെ കൊമ്പത്ത് തൂക്കിയിട്ടെന്തേ നീ
കോലക്കുഴലും വിളിച്ചിരുന്നു
കൈ കൊണ്ടു നാണം മറച്ചു നിൽക്കെ
അവർ കൈ കൂപ്പി നിൽക്കാൻ പറഞ്ഞതെന്തേ
(പുന്നാരിച്ചമ്മ...)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts