രാധാ മാനസ
പൊന്നോടക്കുഴൽ
Raadha Maanasa (Ponnodakuzhal)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍പി ജയചന്ദ്രൻ
രാഗംദ്വിജാവന്തി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:36.

രാധാമാനസ യമുനയിൽ നീന്തും രാജഹംസമേ
കൃഷ്ണ രാജഹംസമേ (2)
കാതരയാം നിൻ പ്രിയസഖി നിന്നെ കാണാനുഴറുമ്പോൾ
ഏതു വള്ളിക്കുടിലിൽ നിന്നീ ഓടക്കുഴൽ വിളി കേൾക്കുന്നു
ഓടക്കുഴൽ വിളി കേൾക്കുന്നു
(രാധാമാനസ...)

കോതി മിനുക്കിയ മുടിയഴിയുന്നു
ചൂടിയ പൂവുകൾ കൊഴിയുന്നു (2)
പൊടിയും സ്വേദകണങ്ങളിൽ നെറ്റിക്കുറിയും മായുന്നു
രാധിക കേഴുന്നു മായാ മാധവാ നീയെവിടെ
(രാധാമാനസ...)

രാവു നിലാവിൽ അലിയുകയായീ
പൂവിൽ മധുപനുറങ്ങുകയായ് (2)
യമുനാപുളിനം മലരണി ശയ്യാതലമായ് മാറുന്നു
രാധിക കേഴുന്നു മായാ മാധവ നീയെവിടെ
(രാധാമാനസ...)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts