പൂവാലിക്കാറ്റേ
പൂത്തിരുവോണം
Poovalikkaatte (Poothiruvonam)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:38.
പൂവാലിക്കാറ്റേ കുളിരോലും കാറ്റേ
ഇന്നെന്റെ ഉണ്ണിക്കുട്ടന്
നല്ലുറക്കം തന്നേ പോ (2) (പൂവാലി)

തൃക്കാക്കര നടയേറാം
പൊന്‍പൂക്കളമെഴുതി വരാം (തൃക്കാക്കര)
കുന്നോളം കാരോലപ്പം
നേദിക്കാനെടുത്തു വെയ്ക്കാം (2)
അന്നപൂര്‍ണ്ണേശ്വരിയാം ഭൂമിമാതാവേ
അമ്മേ.. ഇന്നെന്റെ മാളുപ്പെണ്ണിന്
നല്ലുറക്കം തന്നേ പോ (2) (പൂവാലി)

അത്തം കറുത്താലും ഓണം വെളുക്കേണം (2)
പൂവായ പൂവല്ലികളാല്‍
പൂപ്പന്തലൊരുങ്ങേണം (2)
നാളത്തെ പുലരികളില്‍
ഐശ്വര്യത്തുയിലുണരാന്‍
ഉണരാന്‍.. ഇന്നെന്റെ പൊന്നുമക്കള്‍ക്ക്
നല്ലുറക്കം തന്നേ പോ (2) (പൂവാലി)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts